Text Copied!
മുഖ്യമായും യൂറോപ്യൻ മനുഷ്യഭാഷകളെ അടിസ്ഥാനമാക്കി 256 അക്ഷരങ്ങൾക്ക് ഇടം നൽകിയിട്ടുള്ള ഒരു കമ്പ്യൂട്ടർ ലിപിസ്ഥാനപ്പട്ടികയാണ് ആസ്കി (ASCII). പൂർണ്ണമായ രൂപം അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫോർമേഷൻ ഇന്റർ ചെയ്ഞ്ച് (American Standard Code for Information Interchange). ANSI, Extended ASCII തുടങ്ങി വ്യത്യസ്തരൂപങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ ASCII എന്നതു കൃത്യമായ ചട്ടക്കൂടുകളുള്ള ഒരൊറ്റ പട്ടികയാണ്. ഇംഗ്ലീഷ് മാത്രം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ 128 വ്യത്യസ്ത അക്ഷരസ്ഥാനങ്ങൾ ആവശ്യത്തിനുതകുമായിരുന്നു. എന്നാൽ മറ്റു ഭാഷകളും കമ്പ്യൂട്ടറിൽ ഉപയോഗിക്കേണ്ടിവരുമെന്ന അവസ്ഥയിൽ ഇവ മതിയാകാതെ വന്നു. ഇതിനു പരിഹാരമായി ആദ്യകാലങ്ങളിൽ ഒരു ബിറ്റ് കൂടി ചേർത്ത് 256 സ്ഥാനങ്ങൾ ഉള്ള Extended ASCII പ്രയോഗത്തിൽ വന്നു. ഇംഗ്ലീഷിനു പുറമേ ഏതെങ്കിലും ഒരു ഭാഷ കൂടി ഉൾപ്പെടുത്താം എന്നതായിരുന്നു ഈ സംവിധാനത്തിലെ സൗകര്യം. പക്ഷേ, പ്രത്യേകം ഫോർമാറ്റ് ചെയ്ത രൂപത്തിലോ ക്രമീകരിച്ച ഉപകരണങ്ങളിലോ മാത്രമേ ഈ സ്വരസ്ഥാനങ്ങൾക്ക് സാധുതയുണ്ടായിരുന്നുള്ളൂ. മറ്റേതെങ്കിലും കമ്പ്യൂട്ടറിലോ പ്രോഗ്രാമിലോ ഉപയോഗിക്കുമ്പോൾ ഇവ അർത്ഥശൂന്യമായ വരികളായി പ്രത്യക്ഷപ്പെട്ടു. ഈ വിധം ആസ്കി ഫോർമാറ്റിൽ നിർമിക്കപ്പെട്ട മലയാളം ഫോണ്ടുകളാണ് FML, MLTT, MLKV, MVM, SCRIBE etc...
ഈ പരിമിതികളെ തരണം ചെയ്യാൻ അവലംബിച്ച പുതിയ മാനകമാണ് യുണികോഡ്. എട്ട് ബിറ്റുകളിൽ ഒതുങ്ങിനിൽക്കാതെ, ആവശ്യം പോലെ വികസിപ്പിക്കാവുന്ന ലിപിസ്ഥാനപ്പട്ടികകളാണ് യുണികോഡിലുള്ളത്. UTF-8, UTF-16, UTF-32 തുടങ്ങിയ വിവിധ ഉപമാനകങ്ങളിൽ വികസിപ്പിച്ചിരിക്കുന്ന ഈ വ്യവസ്ഥയിൽ ലോകത്തിലെ ഏതൊരു ഭാഷയ്ക്കും തനതും അനന്യവുമായ അക്ഷരസ്ഥാനം നൽകുവാൻ തക്ക വിധത്തിൽ സൗകര്യമുണ്ട്. 2007 ഡിസംബറിൽ യുണികോഡ് അവലംബിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങൾ പ്രചാരത്തിൽ ആസ്കിയെ പിന്നിലാക്കി. എങ്കിലും അതിനുമുമ്പ് നിർമ്മിക്കപ്പെട്ടതും ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ പല ഉപകരണങ്ങളിലും ഫയലുകളിലും ലിപികളിലും ആസ്കി ഇപ്പോഴും അവശ്യമായും വേണ്ട ഒരു സ്ഥാനവ്യവസ്ഥയായി തുടരുന്നു.
ആസ്കി ഫോർമാറ്റിൽ നിർമിക്കപ്പെട്ട ഫോണ്ടുകൾ ഉപയോഗിക്കാൻ ചില കോഡുകൾ ആവഷ്യമാണ്. ഇതിനായി ഇത്തരത്തിലുള്ള Unicode Converter ഉപയോഗപ്പെടുത്താം. ടെക്സ്റ്റ് ബോക്സിൽ ടൈപ്പ് ചെയ്ത് കോഡ് കോപ്പി ചെയ്യുക. പേസ്റ്റ് ചെയ്ത് ആവശ്യമുള്ള ആസ്കി ഫോണ്ട് ഉപയോഗിക്കാം. എങ്കിലും ചില ഫോണ്ട് പ്രകാരം "ണ്ട" യുടെ സ്ഥാനം വ്യത്യസ്ഥമാണ്. MLKV & Apple cards - @, FML & MVM - ï, Scribe - > ഈ വിധം ണ്ട പ്രശ്നം ഒഴിവാക്കാം.